മലയാളികളുടെ പ്രിയ താരമാണ് ഭാമ. സോഷ്യല്‍ മീഡിയയിലും അപൂര്‍വ്വമായി മാത്രമാണ് ഭാമ തന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. കഴിഞ്ഞ മാര്‍ച്ച് 12ന് ഭാമയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല. അതുകൊണ്ടുതന്നെ, മകളുടെ ചിത്രം പങ്കുവയ്ക്കൂ, കാണാന്‍ ആഗ്രഹിക്കുന്നു എന്ന് പലതവണ ആരാധകര്‍ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, മകളെ കളിപ്പിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
‘മകള്‍ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ എന്റെ ലോകം മുഴുവന്‍ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓര്‍മകള്‍ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാന്‍,” എന്നാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഭാമ കുറിച്ചത്.
തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാമ പങ്കു വെച്ചിരുന്നു. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ”ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്,” എന്നാണ് ചിത്രത്തോടൊപ്പം ഭാമ കുറിച്ചത്.