ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഭാമ.അതിന് ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടി എടുത്തു. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. അതെ പോലെ തന്നെ കുറെ നാൾ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞുണ്ടായതിന് ശേഷവും തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ഭാമയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.
ഒരു പെൺ കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. 2020 ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന താര വിവാഹങ്ങളില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വച്ച് നടന്ന ഭാമയുടെ വിവാഹം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു . എന്നാല്‍ വിവാഹത്തിന് പിന്നാലെ ദുബായില്‍ ബിസിനസുകാരനായ അരുണ്‍ നാട്ടില്‍ സെറ്റിലാകുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയതിന്റെ കാരണം ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിരുന്നു.