947ലെ ഇന്ത്യ വിഭജന കാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അലി അബ്ബാസ് സഫര്‍ സംവിധാനം നിർവഹിക്കുന്ന സല്മാന് ഖാന് നായകനാകുന്ന പുതിയ ചിത്രം ഭാരതിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ടൈഗര്‍ സിന്ദാ ഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്മാന്ഖാന്, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങള്‍. ചിത്രത്തിനായി വിശാല്‍ ശേഖര്‍ ടീമാണ് സംഗീതമൊരുക്കുന്നത്. ഈദ് റിലീസായി ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും. സല്മാന് ഖാന് ഫിലിംസ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ്, ടി സിരീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.