Categories: Malayalam

ക്വറന്റൈൻ കാലം അവസാനിച്ചു;കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലേക്ക് ഭാവന,ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം

നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് എത്തിയപ്പോൾ താരത്തിനു ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബെംഗലുരുവിലേക്ക് മാറുകയായിരുന്നു താരം.

ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കിലാണ് താരം. ഇൻസ്‌പെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിലാണ് ഭാവന അഭിനയിച്ചു വരുന്നത്. പ്രജ്വൽ ദേവരാജ് നായകനാകുന്ന ചിത്രത്തിൽ രഘു മുഖർജിയും അഭിനയിക്കുന്നുണ്ട്. നരസിംഹയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ ചില ഷൂട്ടിംഗ് സ്റ്റിൽസ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഭാവന കഴിഞ്ഞ ദിവസം തന്റെ മുപ്പത്തി നാലാമത്തെ പിറന്നാൾ ആഘോഷിച്ചിരുന്നു. അന്ന് പിറന്നാൾ ആശംസകൾക്ക് നന്ദിപറഞ്ഞുകൊണ്ട് ഭാവന സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയിരുന്നു.

‘മറ്റൊരു വർഷം അതിൻറെ എല്ലാ ഉയർച്ചകളോടും താഴ്ചകളോടും കൂടി കടന്നുപോയി. എല്ലാ കരുതലോടും സ്നേഹത്തോടും കൂടി ഒരു മികച്ച വ്യക്തിയാകാൻ എന്നെ സഹായിച്ചു. എന്റെ തന്നെ ഒരു മികച്ച പതിപ്പിനായി ഒരു പുതുവർഷം ആരംഭിക്കുകയാണ്. എന്റെ ജന്മദിനത്തിൽ ഉഷ്മളവും ആത്മാർത്ഥവുമായ ആശംസകൾ എല്ലാവർക്കും ഞാൻ വളരെയധികം നന്ദി പറയുന്നു.

നിങ്ങളിൽ നിന്ന് നിരുപാധികമായ അത്തരം സ്നേഹം ലഭിക്കുന്നതിന് എന്റെ മുൻ ജീവിതത്തിൽ ഞാൻ വളരെ നല്ല എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.. എല്ലാവർക്കും ഒരുപാട് നന്ദി.. എപ്പോഴും സ്നേഹം..’ ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago