സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാവന. തന്റെ ചിത്രങ്ങളും മറ്റ് സന്തോഷകരമായ നിമിഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സന്തോഷവും ആഘോഷവും നിറഞ്ഞ ഒരു വീഡിയോ പങ്കു വെച്ചിരിക്കുകയാണ് താരം.
നടിമാരായ രമ്യ നമ്പീശന്, ശില്പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവര്‍ക്കൊപ്പമാണ് ഭാവനയുടെ നൃത്തം. ‘താള്’ എന്ന സിനിമയിലെ കഹിന്‍ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.
സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഭാവന നേരത്തേയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശന്, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായില്‍ നടത്തിയ യാത്രകള്‍ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുന്‍പ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറഞ്ഞിരുന്നു. ദുബായിലെ യാത്രക്കിടയിലെടുത്ത ചില സെല്‍ഫികളും മറ്റുമായിരുന്നു അന്ന് ഭാവന പങ്കുവെച്ചത്.
View this post on Instagram