അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസര്‍. തെലുങ്കില്‍ കോശി, കുര്യന് ഡാനിയല്‍ ശേഖര്‍ ആകുന്നു. റാണ ദഗുബാട്ടിയാണ് കുര്യന് ഡാനിയല്‍ ശേഖര്‍ ആയി എത്തുന്നത്. റാണയുടെ ഗംഭീര എന്‍ട്രിയാണ് ടീസറില്‍.
കോശികുര്യനായി തകര്‍പ്പന്‍ പ്രകടനമാണ് റാണ ദഗുബാട്ടി കാഴ്ച വെച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും സിനിമയിലെ നിര്‍ണായകമായ പൊലീസ് സ്റ്റേഷന് രംഗമാണ് ടീസറിലുള്ളത്. രവി കെ ചന്ദ്രനാണ് ക്യാമറ. അയ്യപ്പന് നായരായി പവന് കല്യാണും എത്തുമ്പോള്‍ തീയേറ്ററുകളില്‍ തീപാറുമെന്നു തന്നെയാണ് ആരാധകരുടേയും അഭിപ്രായം.
സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഭീംല നായക് എന്നാണ്. സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന് സംഗീതം. നിത്യ മേനോന്, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം രവി കെ. ചന്ദ്രന്. സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.