മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റിന്റെ ലൊക്കേഷനില്‍ ഭീഷ്മപര്‍വ്വത്തിന്റെ വിജയാഘോഷം. ഹൈദരാബാദില്‍ ഏജന്റിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിന് മമ്മൂട്ടി എത്തിയപ്പോഴാണ് ഭീഷ്മപര്‍വ്വത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചത്. കേക്ക് മുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് മധുരം നല്കി മമ്മൂട്ടിയും ആഘോഷത്തിന്റെ ഭാഗമായി.
വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലെത്തുന്ന ചിത്രമാണ് ഏജന്റ്. കഴിഞ്ഞ വര്‍ഷം അവസാനം ഹംഗറിയില്വച്ച് മമ്മൂട്ടിയുടെ ഇന്‍ട്രോ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും പൂര്‍ത്തിയായിരുന്നു. രണ്ടാം ഷെഡ്യൂള്‍ ഹൈദരാബാദിലാണ് തീരുമാനിച്ചിരിക്കുന്നത്.
അശ്വിന് അക്കിനേനി നായകനാകുന്ന ചിത്രമാണ് ഏജന്റ്. ഇതില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സാക്ഷി വിദ്യയാണ് നായിക. സുരേന്ദ്രര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.