അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം, ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം അറിയിച്ചത്. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മപര്‍വ്വം. കേരളത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ചിത്രം തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടിയെന്ന് ഫിയോക് പ്രസിഡന്റ് പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് സേഷം കേരളത്തിലെ തീയറ്ററുകളില്‍ ഇത്രയധികം ആവേശം കൊമ്ടുവന്ന സിനിമ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും എല്ലാ തീയറ്ററിലും ഹൗസ് ഫുള്ളായി തുടരുകയാണ് സിനിമ. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വ്വം കളക്ട് ചെയ്തിരുന്നു.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം റിലീസ് ചെയ്തത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ആക്ഷനും പ്രണയവും ഡ്രാമയും സെന്റിമെന്‍സുമെല്ലാം ചേര്‍ന്ന ഒരു മുഴുനീള എന്റര്‍ടെയ്നറായ ഭീഷ്മപര്‍വ്വം വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്.