മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അമല്‍ നീരദും മമ്മൂട്ടിയും പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തിയ ചിത്രം മമ്മൂട്ടി ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടുത്തിടെ ചര്‍ച്ച ചെയ്ത വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയം ചിത്രം അവതരിപ്പിക്കുന്നുണ്ട്.
കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരകളായ കെവിനും നീനുവിനും സമര്‍പ്പിച്ചുകൊണ്ടാണ് ഭീഷ്മപര്‍വ്വം തുടങ്ങുന്നത്. ‘സമര്‍പ്പണം – കെവിനും നീനുവിനും’ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
2018 മെയ് 27നായിരുന്നു കെവിന് കൊല്ലപ്പെട്ടത്. മെയ് 28ന് തെന്മലയ്ക്ക് സമീപത്തെ പുഴയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്തെ വീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടു പോയാണ് കെവിനെ കൊലപ്പെടുത്തുകയുണ്ടായത്. നീനുവിനെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന് വിവാഹം ചെയ്തു എന്ന കാരണത്താലായിരുന്നു ഈ ദുരഭിമാനക്കൊല. കേസില്‍ നീനുവിന്റെ അച്ഛനടക്കം 14പേരെ പ്രതിചേര്‍ത്തിരുന്നു.