മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ഭീഷ്മപർവ്വം മികച്ച വിജയമാണ് തീയറ്ററുകളിൽ നേടിയത്. ആദ്യം തീയറ്ററുകളിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച കഥാപാത്രങ്ങളാണ് അമിയും റേച്ചലും. അവരുടെ പ്രണയം പ്രേക്ഷകര്‍ നെഞ്ചേറ്റി. പറുദീസ പുറത്തിറങ്ങിയതോട് കൂടിയാണ് റേച്ചലായി എത്തിയ അനഘക്ക് ആരാധകർ കൂടിയത്.
ഒരു പുതുമുഖം നിലയിലാണ് പ്രേക്ഷകർ അനഘയെ സ്വീകരിച്ചതെങ്കിലും അതിന് മുൻപേ പ്രേക്ഷകർക്ക് സുപരിചിതമാണ് ആ മുഖം. 2017ൽ രക്ഷാധികാരി ബൈജു എന്ന ബിജുമേനോൻ ചിത്രത്തിലൂടെയാണ് അനഘ മലയാള സിനിമ ലോകത്തേക്കും അഭിനയരംഗത്തേക്കും കടന്നു വന്നത്. അതേ വർഷം തന്നെ പറവയിൽ ഷെയ്ൻ നിഗത്തിന്റെ ജോഡിയായും നടി അഭിനയിച്ചു. തുടർന്ന് റോസാപ്പൂ എന്ന മലയാളചിത്രത്തിൽ അഭിനയിച്ച അനഘ 2019ൽ നാട്പേ തുണൈ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച നവാഗത നായികക്കുള്ള സൈമ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ഗുണ 369 എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനഘ പിന്നീട് ഡിക്കിലൂണ, മീണ്ടും തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അനഘ കോഴിക്കോട് സ്വദേശിനിയാണ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ നിന്നും ബി ടെക്ക് പാസായ താരം കോഴിക്കോട് NIELTൽ നിന്നും എം ടെക്കും പാസായിട്ടുണ്ട്. ഇപ്പോഴിതാ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ എത്തിയ താരത്തിന്റെ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വൈറ്റ് ഔട്ട്ഫിറ്റിൽ കിടിലൻ മേക്കോവറിലാണ് താരം എത്തിയിരിക്കുന്നത്.
View this post on Instagram