മമ്മൂട്ടിയുടെ പുതിയ ലുക്ക് വൈറലായതിനു പിന്നിലെ രഹസ്യം പുറത്ത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിനു വേണ്ടിയുള്ളതായിരുന്നു പുതിയ ലുക്ക്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ മുടിയും താടിയും നീട്ടി വളര്‍ത്തിയ ലുക്കിലാണ് ചിത്രത്തിലുള്ളത്.ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് കഥാപാത്രത്തിന്റെ വേഷം. മമ്മൂട്ടിയുടെ ഇതുവരെ കണ്ടതില്‍ വളരെ വ്യത്യസ്തമായ ലുക്കാണ് ഭീഷ്മ പര്വ്വത്തിലേത്.
അമല്‍ നീരദുമായുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ തുടങ്ങുമെന്ന നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരി 3ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. ജൊഫിന്‍ ടി ചാക്കോയുടെ പ്രീസ്റ്റാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച ചിത്രം. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
The Book of Bheeshma 🙏🏽
#BheeshmaParvam #Mammootty #AmalNeerad #FirstLook
Posted by Amal Neerad on Sunday, 7 February 2021