നടി യഷികാ ആനന്ദിന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചതിന്റെ വീഡിയോ വൈറലാകുന്നു. തമിഴ് ബിഗ്ബോസ് സീസണ് 2വിലെ ഗ്ലാമര്‍ മല്സരാര്ഥികളില് ഒരാളായിരുന്നു യാഷിക. ബിഗ് ബോസ് ഹൗസിലെ തന്റെ സുഹൃത്തുക്കളായ ഐശ്വര്യ ദത്ത, വരുണ്‍, ഗോകുല്‍ തുടങ്ങിയവര്‍ക്കൊപ്പം നടിയുടെ കാമുകനെന്ന് പറയപ്പെടുന്ന ഉമപതിയും പങ്കെടുക്കുന്ന ആഘോഷങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഇരുട്ട് അറയില്‍ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക.