Categories: Malayalam

പ്രേക്ഷകർക്കായി ഒരു ലക്ഷം രൂപയുടെ സമ്മാനവുമായി ബിഗ് ബ്രദർ ടീം

മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ബിഗ് ബ്രദറുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കൊരു രസകരമായ മത്സരം ഒരുക്കിയിരിക്കുകയാണ് ലാലേട്ടൻ. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മത്സരത്തെ കുറിച്ചുള്ള വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്. ബിഗ്ബ്രദറിന്റെ കൂടെയുള്ള ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോ അയക്കുന്നവരില്‍ നിന്നും ഏറ്റവും കൂടുതല്‍ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്.

മത്സരത്തെ കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നിങ്ങളുടെ ബിഗ്ബ്രദറിന്റെ കൂടെയുള്ള ഒരു പെര്‍ഫോമന്‍സ്, അതൊരു ഡാന്‍സാകാം, കോമഡിയാകാം, പാട്ടാകാം. അത് ഒരു മിനിട്ടില്‍ താഴെയുള്ള വീഡിയോയായി ഷൂട്ട് ചെയ്ത് ബിഗ് ബ്രദര്‍ സിനിമയുടെ ഔദ്യോഗിക മൂവി പേജിലേക്ക് മെസേജ് ആയി അയയ്ക്കുക. ശ്രദ്ധിക്കുക വീഡിയോയുടെ ദൈര്‍ഘ്യം ഒരു മിനുട്ടില്‍ താഴെ മാത്രമായിരിക്കണം. നിങ്ങളുടെ വീഡിയോസ് #BigBrother എന്ന ഹാഷ്ടാഗോടു കൂടി ബിഗ് ബ്രദര്‍ ഔദ്യോഗിക ഫെയ്‌സ്ബു്ക്ക് പേജില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും. ഏറ്റവും കൂടുതല്‍ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാര്‍ത്ഥികള്‍ക്ക് ഈ ബിഗ് ബ്രദറിന്റെ വക ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നതാണ്.

നിബന്ധനകള്‍-

. നിങ്ങളുടെ വീഡിയോ Big Brother Movie ഫെയ്‌സ്ബുക്ക് പേജിലേക്ക് സന്ദേശമായി അയക്കുന്നതിനൊപ്പം നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും കൂടെ ചേര്‍ക്കുക. വീഡിയോകള്‍ Big Brother Movie ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പബ്ലിഷ് ചെയ്യുന്നതായിരിക്കും.
. വീഡിയോയുടെ ദൈര്‍ഘ്യം 60 സെക്കന്‍ഡ്സില്‍ താഴെ ആയിരിക്കണം.
. വീഡിയോകള്‍ അയക്കേണ്ട അവസാന തീയതി ജനുവരി 25 , 10 am.
. ഏറ്റവും കൂടുതല്‍ വ്യൂവേഴ്‌സ് കിട്ടുന്ന വീഡിയോ സമ്മാനര്‍ഹമായി തിരഞ്ഞെടുക്കുന്നതായിരിക്കും.
. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുക ലഭിക്കുന്നതാണ്.
. ജനുവരി 30 വരെ ലഭിക്കുന്ന മൊത്തം വ്യൂസ് കണക്കിലെടത്തായിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.
. വിജയിയെ ജനുവരി 31 നു പ്രഖ്യാപിക്കുന്നതാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago