Categories: Malayalam

തൊടുപുഴ തായ്‌ലാന്റായി,ധ്യാനം ബോക്‌സ്ഓഫീസായി; 1000 കോടി കൊയ്ത് ദൃശ്യം ചൈനീസ്

ചൈനയിലെ ഗ്വാങ് ചോ നഗരത്തിൽ 11 വർഷമായി താമസിക്കുന്ന മലപ്പുറം സ്വദേശിനിയും ചെറുകഥാകൃത്തുമായ ഫർസാന അലി അവിടുത്തെ തിയറ്ററിൽ ‘ദൃശ്യം’ സിനിമയുടെ റീമേക്ക് കണ്ടപ്പോഴുള്ള അനുഭവം മലയാള മനോരമയുടെ കൊട്ടക എന്ന പ്രോഗ്രാമുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ. മലയാളി എന്ന നിലയിൽ കാര്യമായി ഒന്ന് അഹങ്കരിക്കാനായത് ഇപ്പോഴാണ് എന്ന് ഫർസാന തുറന്നു പറയുന്നു. നമ്മുടെ സ്വന്തം സിനിമ ‘ദൃശ്യം’ ചൈനയിൽ റീമേക്ക് ചെയ്തതു കണ്ടിരുന്നപ്പോൾ, അവസാനം ചൈനീസ് ഭാഷയിൽ ദി എൻഡ് എന്ന് എഴുതിക്കാണിക്കുമ്പോൾ എണീക്കാൻ പോലും മറന്നു പോയി ചൈനക്കാർ സീറ്റിൽ അമർന്നിരുന്നതു കണ്ടപ്പോൾ, താൻ ടിക്കറ്റെടുത്തു കൊണ്ടു കാണിച്ച രണ്ടു ചൈനക്കാരി കൂട്ടുകാരികൾ നിങ്ങളുടെ സിനിമ ഞങ്ങളുടെ സർവ മൂഡും കളഞ്ഞു ഡെസ്പാക്കീന്ന് പറഞ്ഞപ്പോൾ മലയാളിയായതിൽ ശരിക്കും അഭിമാനം കൊണ്ട നിമിഷങ്ങൾ ആയിരുന്നു അതെന്നും ഫർസാന പറയുന്നുണ്ട്. ദംഗലിന്റെ ഹാങ്ങോവറിൽ ഇരിക്കുമ്പോഴാണ്, ‘നിങ്ങളൊരിക്കലും കാണാതെ പോവരുതെന്ന’ തലക്കെട്ടോടെ കഴിഞ്ഞ ഡിസംബറിൽ ഒരു സിനിമ ചൈനയിൽ റിലീസായത് എന്നും അത് ദൃശ്യമായിരുന്നു എന്നും ഫർസാന പറയുന്നു. ചൈനീസ് ദൃശ്യത്തിനു പോകുമ്പോൾ രണ്ടു കാര്യങ്ങൾ ഫർസാനയുടെ മനസിലുണ്ടായിരുന്നു. ഒന്ന്: മോഹൻലാൽ എന്ന ഇന്ത്യയുടെ അഭിമാനതാരത്തിന് തത്തുല്യനായുള്ള ചൈനീസ് നടന്റെ അഭിനയം എങ്ങനെയുണ്ടെന്നറിയുക.

രണ്ട്: തൊടുപുഴയുടെ ഗ്രാമ ഭംഗി നിറഞ്ഞ സിനിമയെ ചൈനക്കാരുടെ ഇഷ്ട വിഭവമാക്കി മാറ്റി സംവിധായകൻ എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയുക. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യം ചൈനീസിൽ കഷ്ടി രണ്ടു മണിക്കൂർ മാത്രമേയുള്ളൂ. ചിത്രത്തിൽ പാട്ടുകൾ ഉണ്ടായിരുന്നില്ല. തായ്‌ലൻഡിലെ ഗ്രാമമായ ചാൻബാനിലെ തെരുവിൽ ജീവിക്കുന്ന ചൈനീസ് കുടുംബവും രാജാക്കാട് പൊലീസ് സ്റ്റേഷനു മുൻപിലുള്ള ചായക്കടയ്ക്ക് പകരം അങ്കിൾ സോങ്ങിന്റെ ജ്യൂസും മറ്റും വിൽക്കുന്ന കടയും. ദൃശ്യം എന്ന ചിത്രത്തിൽ ഇതിൽ മോഹൻലാലും കുടുംബവും ധ്യാനം കൂടാൻ പോയപ്പോൾ ഏപ്രിൽ 2, 3 തീയതികളിൽ മറ്റൊരു നഗരമായ ലുവാ പത്തോമിൽ നടക്കുന്ന ബോക്സിങ് മത്സരത്തിനു ദൃക്‌സാക്ഷികളായി എന്നതാണ് ചൈനയിൽ കുടുംബം മെനയുന്ന കഥ. പാസ്പോർട്ട് വെരിഫിക്കേഷൻ ചെയ്യാൻ ഒരു വീട്ടിൽ പോകവെയാണ് സഹദേവൻ പൊലീസ് മഞ്ഞക്കാറിലുള്ള ജോർജുകുട്ടിയുടെ സഞ്ചാരം കണ്ടതെങ്കിൽ, ചൈനയിൽ അത് റോഡരികിലെ തട്ടുകടയിൽ നൂഡിൽസിനായി കാത്തു നിൽക്കുമ്പോഴായിരുന്നു.ചിത്രം എന്തായാലും 1000 കോടി കളക്ഷനും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago