2020ല്‍ മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കിയ ‘ബിഗ്ബ്രദര്‍’ ഏറെ പ്രതീക്ഷകളോടെയാണ് തീയേറ്ററുകളില്‍ എത്തിയത്. തീയേറ്ററുകളില്‍ പരാജയെ ഏറ്റുവാങ്ങിയെങ്കിലും സിനിമയുടെ ഹിന്ദി പതിപ്പ് റെക്കോഡ് കാഴ്ചക്കാരുമായി യൂട്യൂബില്‍ മുന്നേറുകയാണ്.
വെറും ഒരാഴ്ചകൊണ്ട് ഒന്നര കോടി പ്രേക്ഷകരെ നേടി ‘ബിഗ്ബ്രദര്‍’ യൂട്യൂബില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. യൂട്യൂബില്‍ ഈ സിനിമക്ക് കിട്ടിയ സ്വീകര്യത വളരെ വലുതാണ് എന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മലയാളത്തില്‍ പരാജയപ്പെട്ട സിനിമകള്‍ക്ക് നോര്‍ത്തില്‍ വലിയ രീതിയില്‍ സ്വീകര്യത ലഭിക്കുന്നത് ഇതാദ്യമല്ല. നേരത്തേ ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രം 3 കോടിയിലധികം കാഴ്ചക്കാരെ നേടിയിരുന്നു. മലയാള സിനിമയിലെ ആദ്യത്തെ നൂറുകോടി സിനിമക്ക് കിട്ടിയതിനെക്കാള്‍ വലിയ സ്വീകര്യതയാണ് അഡാര്‍ ലൗ എന്ന സിനിമക്ക് കിട്ടിയത്.
മാത്രമല്ല, ‘പുലിമുരുകന്’ മൂന്നു ലക്ഷം ലൈക്കുകള്‍ കിട്ടിയപ്പോള്‍ 8 ലക്ഷം ലൈക്കാണ് ‘അഡാര്‍ ലൗ’ന് കിട്ടിയത്. വെറും പത്ത് ലക്ഷം മാത്രം സബ്സ്ക്രൈബേഴ്സ് മാത്രമുള്ള യൂട്യൂബ് ചാനലില്‍ ആണ് ‘ബിഗ്ബ്രദര്‍’ ഒരാഴച കൊണ്ട് ഒന്നര കോടി കാഴ്ചക്കാരെയും ഒരു ലക്ഷത്തിലധികം ലൈക്കുകളും നേടിയത്.