Categories: Celebrities

‘എന്റെ കാലഘട്ടത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി, തീയേറ്ററിലെ പരാജയം തളര്‍ത്തിയിരുന്നു’ ; ‘ബിഗ് ബ്രദറി’നെക്കുറിച്ച് സിദ്ധിഖ്

മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ ഹിറ്റായിരുന്നു. സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്.

എല്ലാ തരത്തിലുള്ള സിനിമയ്ക്കും സ്പേസ് ഉണ്ടെന്ന് യുട്യൂബിലെ സിനിമയുടെ വിജയം സൂചിപ്പിക്കുന്നതായി സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു. മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഇങ്ങനെ പറഞ്ഞത്.

സിദ്ദിഖിന്റെ വാക്കുകള്‍

മുന്‍ വിധികള്‍ ഒന്നുമില്ലാത്ത ശരിയായ പ്രേക്ഷകരെ സിനിമ കണ്ടെത്തി. തീയേറ്ററിലെ സിനിമയുടെ പരാജയം എന്നെ തളര്‍ത്തിയിരുന്നു. എന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ചിലര്‍ നാലും അഞ്ചും പ്രാവശ്യം സിനിമ കണ്ടു. സിനിമയുടെ ഹിന്ദി വേര്‍ഷന് ലഭിച്ച അഭിപ്രായത്തില്‍ നിന്നും ഒരു കാര്യം ബോധ്യമായി. എല്ലാ തരത്തിലുള്ള സിനിമയ്ക്കും ഇവിടെ സ്‌പേസ് ഉണ്ട്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനി’നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ബിഗ്ബ്രദര്‍. എസ് ടാക്കീസിന്റെ ബാനറില്‍ സിദ്ദിഖ് സഹ നിര്‍മ്മാതാവ് കൂടിയായിരുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, മിര്‍ണ മേനോന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. യുട്യൂബിലെ സിനിമയുടെ വിജയത്തെ തുടര്‍ന്ന് സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയുടെ ഹിന്ദിയിലെ മൊഴിമാറ്റത്തിന്റെ റൈറ്റ്സും സണ്‍ഷൈന്‍ മൂവീസ് സ്വന്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago