‘സായി,ജയിലിൽ കിടന്നപ്പോ ചാർജിനു കുത്തിയിട്ട ആ പയ്യന്റെ മൊബൈലിൽ ആരോ വിളിച്ചു ചോയ്ച്ചെന്ന് തോന്നണു “മോഞ്ഞേ നീ ആ വീട്ടിൽ ഒണ്ടോ കാണാനില്ലല്ലോ” എന്ന് അതിന്റെ തീർത്തത് ആണെന്ന് തോന്നുന്നു ഇന്നത്തെ ഷോ ഓഫ് … മണിക്കുട്ടൻ എത്ര ഭംഗിയായിട്ടാണ് ആ വഴക്ക് ഹാൻഡിൽ ചെയ്തത്. ഡിമ്പൽ ഏഞ്ചലിനു ദോശ നൽകിയിട്ടു ആ വർത്തമാനം പറയരുതായിരുന്നു . ഫിറോസ്ഖാൻ നോക്കി നടക്കുവാണ് എവടെ കേറി കൊളുത്തണം എന്ന്. ഏഞ്ചല് മറന്നു പോയി മണിക്കുട്ടനെ വളക്കാനാ വന്നതെന്ന് ആ മണ്ടികൊച്ചിനെ ഒന്ന് ഓർമിപ്പിച്ചു കൊട് ബിഗ്ബോസ്സേ കേറി വന്നപ്പോൾ പറഞ്ഞത് ഇങ്ങനല്ലെന്നു .
പിന്നെ നോമിനേഷനിൽ ചിലരുടെ കാരണങ്ങൾ കേട്ടു സിരിച് സിരിച് എന്റെ സിവനേ. പിന്നെ അങ്ങോട്ട് പൂ കൊടുക്കുന്നു ഒരു ദിവസത്തേക്ക് പ്രേമിക്കാൻ പറയുന്നു.. പ്രേമത്തിന് ഞാൻ എതിരല്ല പക്ഷെ 24 hr പ്രേമിച്ചു നിർത്തലിന് ഞാൻ എതിരാണ്. ഇത്രയൊക്കെ ആയപ്പോ ഞാനെന്റെ റിമോട്ട് കൈയിലെടുത്തു ആ പവർ ബട്ടൺ അങ്ങോട്ട് ഞെക്കി ഓഫ് ആക്കി.. ഹല്ലപിന്നെ . പക്ഷെ നാളെ ഞാൻ കാണും ട്ടോ’ എന്നുമാണ് ഇന്നലത്തെ ബിഗ് ബോസ് എപ്പിസോഡ് കണ്ടതിനു ശേഷം നടി അശ്വതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
നിസ്സാര കാര്യങ്ങൾക്ക് പോലും മത്സരാർത്ഥികൾ തമ്മിൽ വഴക്കിടുന്നതും അനാവശ്യമായി സംസാരിക്കുന്നതുമെല്ലാം ഈ സീസണിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. സംഭവബഹുലമായ എപ്പിസോഡിലൂടെ മുന്നോട്ട് പോകുകയാണ് പരുപാടി ഇപ്പോൾ.