ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ആളാണ് ഡോ. റോബിന് രാധാകൃഷ്ണന്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷമായിരുന്നു റോബിന് പ്രശസ്തനായത്. നിരവധി പേര് റോബിന് പിന്തുണയുമായി എത്തിയിരുന്നു. പലയിടങ്ങളിലും ഉദ്ഘാടകനായും അതിഥിയായെത്തിയും റോബിന് തിളങ്ങി. ഒടുവില്‍ താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രവും റോബിന് പ്രഖ്യാപിച്ചു. റോബിന് തന്നെയാണ് ചിത്രത്തിലെ നായകനും. അടുത്തിടെയാണ് നടിയും മോഡലും ഡിസൈനറുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ വിവാഹ നിശ്ചയം മുടക്കാന്‍ പലരും ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്.
കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ ഒരാളുടെ വിവാഹം മുടക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് തന്റെയാകുമെന്നാണ് റോബിന് പറയുന്നത്. മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം വിവാദങ്ങളുണ്ടായ ഒരു വിവാഹ നിശ്ചയം വേറെയുണ്ടാകുമെന്ന് തോന്നുന്നില്ല. ഇപ്പോഴും പലരും തന്റെ വിവാഹം മുടക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്തൊക്കെ കുത്തിത്തിരിപ്പുകളാണ് വരുന്നത്. പക്ഷേ പുള്ളിക്കാരി ഭയങ്കര സ്ട്രോങ്ങാണ്. തന്നെ മനസിലാക്കിയ ആളാണ് ആരതി പൊടിയെന്നും റോബിന് പറഞ്ഞു.
താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും അവളുടെ ഫാമിലിയും കൂടെ ഉണ്ടായാല്‍ മതി. അതല്ലാതെ വേറൊരു പ്രശ്നവുമില്ല. നിശ്ചയം ഇങ്ങനെയാണെങ്കില്‍ വിവാഹം എങ്ങനെയാകുമെന്നാണ് താന്‍ കരുതുന്നതെന്നും റോബിന് പറഞ്ഞു. തന്നെ ഇഷ്ടമില്ലാത്തവര്‍ താന്‍ എന്തൊക്കെ ചെയ്താലും അതില്‍ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും. ചില വിവാദങ്ങളൊക്കെയുണ്ട്. ചിലപ്പോള്‍ നാളെ അവരുമായി പ്രശ്നമൊക്കെ പറഞ്ഞ് പരിഹരിച്ചാല്‍ ഇപ്പോള്‍ അതേപ്പറ്റി പറയുന്നവരൊക്കെ എന്ത് പറയുമെന്നും റോബിന് ചോദിക്കുന്നു.