ചാരിറ്റി പ്രവർത്തനം നടത്തിയതിന്റെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ച് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ വീണ്ടും വിവാദത്തിൽ. കഴിഞ്ഞദിവസം കൊച്ചി ചിൽഡ്രൻസ് ഹോമിൽ നടത്തിയ ചാരിറ്റി പ്രവർത്തനത്തിന്റെ വീഡിയോ പകർത്താൻ ആയിരുന്നു ശ്രമം നടത്തിയത്. രണ്ട് കവർ സാധനങ്ങളുമായി കുട്ടികളെ കാണാൻ റോബിൻ കഴിഞ്ഞദിവസമാണ് ചിൽഡ്രൻസ് ഹോമിൽ എത്തിയത്.
എന്നാൽ സാധനങ്ങളുമായി ഹോമിൽ എത്തിയതു മുതൽ റോബിൻ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ വീഡിയോയ്ക്ക് എതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
ചിൽഡ്രൻസ് ഹോമുകളിൽ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് പോകുന്നവർ അവിടെ അന്തേവാസികളായി കഴിയുന്ന കുട്ടികളുടെ വീഡിയോ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പകർത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, റോബിൻ ഈ നിർദ്ദേശത്തെ തള്ളി വീഡിയോ പബ്ലിഷ് ചെയ്തെന്നാണ് ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് റോബിൻ സോഷ്യൽ മീഡിയയിൽ നിന്ന് ഈ വീഡിയോ പിൻവലിച്ചു.