ടിവി റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ് മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കും. നിരവധി വ്യക്തികളുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്ളോഗറായ സ്ക്രീട്ട് എജന്റ്(സായി കൃഷ്ണ) ഉള്‍പ്പെടെയുള്ളവര്‍ ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സംവിധായകന് അഖില്‍ മാരാര്‍, കൊറിയന്‍ മല്ലു, സീരിയല്‍ താരങ്ങളായ ജിഷിന് മോഹന്‍, അനുശ്രീ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. സീക്രട്ട് ഏജന്റ് ബിഗ് ബോസിലെത്തിയാല്‍ കൊള്ളാമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നാലാം സീസണിലെ മത്സരാര്‍ത്ഥിയായ റോബിന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. സീക്രട്ട് ഏജന്റ് എന്ന സായി കൃഷ്ണയെ ഒരു ബിഗ് ബോസ് മെറ്റീരിയലായി തനിക്ക് തോന്നിയിട്ടുണ്ടെന്നും റോബിന് പറഞ്ഞിരുന്നു.
കൊറിയന്‍ മല്ലു എന്നറിയപ്പെടുന്ന ഡോ സനോജ് റെജിനോള്‍ഡ് സയന്റിസ്റ്റാണ്. സൗത്ത് കൊറിയയില്‍ ആണ് സനോജ് ജോലി ചെയ്യുന്നത്. സനോജിന്റെ പേരും ബിഗ് ബോസിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.