എഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര ടിആര്‍പി റേറ്റിംഗില്‍ കുതിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു ഈ പ്രാവിശ്യവും മറ്റു പരമ്പരകളെ പുറകിലാക്കി മുന്നില്‍ എത്തിയിരിക്കുകയാണ് സാന്ത്വനം.സംപ്രേക്ഷണം ആരംഭിച്ചു വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടിയ സീരിയലാണ് സാന്ത്വനം. അതെ പോലെ തന്നെ സാന്ത്വനത്തിന് പിന്നാലെയാണ് കുടുംബ വിളക്ക് റേറ്റിംഗ് ലിസ്റ്റിലുളളത്.ടിആര്‍പി റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനത്തുളള മറ്റു പരമ്പരകളാണ്. മൗനരാഗം, പാടാത്ത പൈങ്കിളി, അമ്മയറിയാതെ എന്നിവ. എന്നാൽ ബിഗ് ബോസ് മലയാളം സീസണ് 3യ്ക്ക് ഇത്തവണയും ടിആര്‍പിയില്‍ നേട്ടമുണ്ടാക്കാനായില്ല.
ഒരു പ്രധാനപ്പെട്ട കാര്യമെന്തെന്നാൽ റേറ്റിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ബിഗ് ബോസിന് സ്ഥാനമില്ല . വീക്ക്ലി ടാസ്ക്ക് സമയത്ത് ബിഗ് ബോസിന്റെ റേറ്റിംഗ് കൂടിയെന്നാണ് പലരും വിചാരിച്ചത്. പക്ഷെ ജനപ്രിയ സീരിയലുകള്‍ തന്നെയാണ് ഇത്തവണയും മുന്നില്‍ നില്‍ക്കുന്നത്. എഷ്യാനെറ്റില്‍ സാന്ത്വനം സംപ്രേക്ഷണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. തമിഴില്‍ വലിയ വിജയമായ പാണ്ഡ്യന് സ്റ്റോര്‍സിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണ് സാന്ത്വനം. ശിവന്- അഞ്ജലി, ഹരി-അപ്പു എന്നിവരുടെ വിവാഹ ശേഷമുളള നിമിഷങ്ങളാണ് സാന്ത്വനത്തില്‍ ഇപ്പോള്‍ കാണിക്കുന്നത്.
കുടുംബ പ്രേക്ഷകരരെ പോലെ തന്നെ യുവാക്കളുടെയും ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. എന്നാൽ സാന്ത്വനത്തിന് മുന്‍പ് കുടുംബവിളക്ക് ആയിരുന്നു റേറ്റിംഗില്‍ മുന്നിലെത്തിയത്. തന്മാത്രയില് മോഹന്‍ലാലിന്റെ നായികയായ മീരാ വാസുദേവാണ് കുടുംബ വിളക്കില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിലാണ് നടി പരമ്പരയിൽ എത്തുന്നത്.എഷ്യാനെറ്റില്‍ കഴിഞ്ഞ വര്‍ഷമാണ് കുടുംബ വിളക്കും സംപ്രേക്ഷണം ആരംഭിച്ചത്. നിലവിൽ ഇരുനൂറിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്.