ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റോബിന് രാധാകൃഷ്ണന് സംവിധായകനാകുന്നു. റോബിന് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ചെറുതാണെങ്കിലും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ചിത്രമായിരിക്കും താന്‍ ചെയ്യുകയെന്ന് റോബിന് പറഞ്ഞു.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ബാക്കിയുള്ള വര്‍ക്കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും റോബിന് പറഞ്ഞു. ആരതി പൊടിയായിരിക്കും ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരന് എന്ന നിലയില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് ഈ ചിത്രമെന്നും റോബിന് പറഞ്ഞു. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള 800 കിലോമീറ്റര്‍ ഒരു ചിത്രത്തിനായി മുഴുവനായി കവര്‍ ചെയ്യുക എന്നത് ചിലപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി കാണാന്‍ സാധ്യതയുള്ള ഒരു പ്രത്യേകതയാവാമെന്നും റോബിന് പറയുന്നു. സാധാരണ പ്രേക്ഷകര്‍ക്ക് ഇഷ്ടപെടുന്ന ഒരു ചിത്രമായി ഇത് മാറട്ടെയെന്നും റോബിന് പ്രത്യാശ പ്രകടിപ്പിച്ചു.
ബിഗ് ബോസില്‍ നിന്ന് പുറത്തായതിന് പിന്നാലെ റോബിന് രാധാകൃഷനെ പിന്തുണച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. മിക്ക സ്ഥലങ്ങളിലും ഉദ്ഘാടകനായും മറ്റും റോബിന് തിളങ്ങി. ഇതിനിടെയാണ് ആരതി പൊടിയുമായി പ്രണയത്തിലാകുന്നത്. അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്ന് റോബിന് പറഞ്ഞിരുന്നു.