പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ ചേർന്നാലപിച്ച അയ്യപ്പനും കോശിയും പ്രോമോ സോങ്ങ് ലാലേട്ടൻ പുറത്തിറക്കി. ജേക്സ് ബിജോയിയാണ് സംഗീതം. ചിത്രം നാളെ തീയറ്ററുകളിൽ എത്തും. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളക്കാരനായി പൃഥ്വിരാജ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ശത്രുവായ അയ്യപ്പന് നായരായി ബിജുമേനോനും ചിത്രത്തില്‍ എത്തും. പൃഥ്വിരാജിന്റെ കഥാപാത്രം കോശിയുടെ അപ്പന് കുര്യന് ജോണായി എത്തുന്നത് സംവിധായകന് രഞ്ജിത്താണ്.
അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലി റിലീസ് ചെയ്ത് നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തില്‍ നാലുനായികമാരാണ് ഉള്ളത്. മിയ, അന്ന രാജന്, സിദ്ദിഖ്, അനു മോഹന്‍,ജോണി ആന്റണി,ഗൗരി നന്ദ, അനില്‍ നെടുമങ്ങാട്,സാബുമോന്, ഷാജു ശ്രീധര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.