സിനിമയോളം തന്നെ തന്റെ പാഷനേയും ചേര്‍ത്തുനിര്‍ത്തുന്ന താരമാണ് നടന് അജിത്ത്. ഓരോ സിനിമകളും പൂര്‍ത്തിയാക്കിയ ശേഷം തന്റെ ബൈക്കുമെടുത്ത് ലോകം ചുറ്റാന്‍ താരമിറങ്ങും. ഇപ്പോഴിതാ അജിത്തും കൂട്ടുകാരും ലഡാക്കിലേക്ക് നടത്തിയ സാഹസിക ബൈക്ക് യാത്രയുടെ വിഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഓഫ് റോഡിലിലൂടെ കൂളായി ബൈക്കോടിക്കുന്ന അജിത്താണ് വിഡിയോയിലുള്ളത്.
View this post on Instagram
അജിത്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന് ‘എകെ61’ എന്നാണ് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ അജിത്തിന്ന്റെ നായികയായി എത്തുന്നത്. അജിത്തിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ മഞ്ജുവാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
വാലിമൈ ആയിരുന്നു അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എച്ച് വിനോദായിരുന്നു ചിത്രം സംവിധാനം ചെയ്തത്. എകെ 61 പൂര്‍ത്തിയായാല്‍ ഉടന്‍ വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്ത്രില്‍ അജിത് ജോയിന്‍ ചെയ്യും.