വൈറലായി നടന് ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് വിഡിയോ. രണ്ട് യുവ മോഡലുകളുമൊത്തുള്ള ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറകാഴ്ചകളുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തനി നാടന്‍ ലുക്കിലാണ് ബിനീഷ് ബാസ്റ്റിനും മോഡലുകളായ ക്രിസ്റ്റിയും ജില്‍നയും ഫോട്ടോഷൂട്ടില്‍ എത്തുന്നത്. ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിന്‍ അഷ്റഫാണ് ആശയാവിഷ്കരണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രങ്ങളെടുത്തിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അജ്മല്‍ ഫോട്ടോഗ്രഫിയാണ്.
സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കു പരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്.പാണ്ടിപ്പട, പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന് തമ്പി, എയ്ഞ്ചല്‍ ജോണ്‍, പോക്കിരി രാജ, ഡബിള്‍ ബാരല്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്, ആക്ഷന്‍ ഹീറോ ബിജു, വിജയ് ചിത്രം തെരി, പൊറിഞ്ചു മറിയം ജോസ് തുടങ്ങി എണ്‍പതിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ബിനീഷ് നായകനായി അഭിനയിക്കുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്.