മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്തിനും സുജിത്തിനും സർപ്രൈസ് കൊടുത്തിരിക്കുകയാണ് നടിമാരായ നവ്യ നായരും അനുശ്രീയും. ഇരട്ട സഹോദരങ്ങളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നവ്യ നായരും അനുശ്രീയും. ഇവരുടെ വളരെ അടുത്തസുഹൃത്തുക്കൾ മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
മലയാള സിനിമയിലെ നായികമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുകളാണ് സജിത്തും സുജിത്തും. ‘സജിത്ത് ആൻഡ് സുജിത്ത്’ എന്ന പേരിൽ ഒരു ബ്യൂട്ടി സലൂണും ഇവർക്കുണ്ട്. എട്ടു വർഷം മുമ്പ് രമ്യ നമ്പീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള ഇവരുടെ വളർച്ചയ്ക്ക് തുടക്കമിട്ടത്. അതിന് ശേഷം ഭാവന, ശേത്വ മേനോൻ, ഭാമ എന്നിങ്ങനെ നിരവധി പേരോടൊപ്പം ഇവർ ജോലി നോക്കി. കഴിഞ്ഞ ആറു വർഷമായി മഞ്ജു വാരിയരുടെ മുടി സ്റ്റൈൽ ചെയ്യുന്നതും ഇവരാണ്.