സുപ്രിയ മേനോന് ജന്മദിനാശംസകള് നേര്‍ന്ന് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍, കൂടെ മനോഹരമായ കുറിപ്പും ചിത്രവും.
മകള്‍ അല്ലിയോടൊപ്പമുള്ള സുപ്രിയയുടെ ഒരു ചിത്രമാണ് പൃഥ്വി ജന്മദിനാശംസകള്‍ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്.
മകളുടെ മുഖം കാണുന്ന ഫോട്ടോ പൃഥ്വിയും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത് വളരെ അപൂര്‍വമായാണ്.
‘ഹാപ്പി ബര്‍ത്ത് ഡേ ലവ്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളിലെല്ലാം എന്നെ ചേര്‍ത്തുപിടിച്ച ശക്തയായ സ്ത്രീയാണ് സുപ്രിയ. വിട്ടുവീഴ്ചയില്ലാത്ത അമ്മയും ഭാര്യയുമാണ്. എന്റെ ജീവിതത്തിലെ വലിയ ശക്തി. ഐ ലവ് യൂ. ആലിയുടെ ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള സന്തോഷചിത്രം പോസ്റ്റ് ചെയ്യാന്‍ എനിക്ക് തോന്നി’.- ചിത്രത്തോടൊപ്പം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
താരങ്ങള്‍ ഉള്‍പ്പടെ നിരവധിപേര്‍ സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.