Categories: NewsTamil

കോവിഡ് വ്യാപനം തടയാൻ സ്റ്റാലിനൊപ്പം നിൽക്കൂവെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്‌ബു

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ജനങ്ങളോട് സ്റ്റാലിന്‍ നയിക്കുന്ന സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. അതില്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഖുശ്ബു വ്യക്തമാക്കി. മെയ് പത്തിനാണ് തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ ആരംഭിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് ലോക്ക്ഡൗണ്‍.

അതേ സമയം കേരളത്തിൽ ഇന്ന് ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകിട്ടോടെ നിലവിൽ വരും. പാഴ്സൽ നൽകാനായി ഹോട്ടലുകൾ പ്രവർത്തിക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അടിയന്തിരഘട്ടങ്ങളിൽ മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കൂ. വാഹന റിപ്പയർ വർക്ക്‌ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാർബർ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പൊലീസ് എത്തിക്കും. അവശ്യസാധനങ്ങൾ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് ചുരുക്കം. കൊവിഡ് അതിവ്യാപനം പിടിച്ചുനിർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തത് കൊണ്ടാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങൾ. മുതിർന്ന ഉദ്യോഗസ്ഥരായിരിക്കും മേൽനോട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാൻ പൊലീസ് പാസ് നൽകും. വിവാഹം, മരണം, ആശുപത്രി യാത്രകൾ എന്നിവയടക്കം അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നൽകണം. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ അവർ കയ്യിൽ കരുതണം. അന്തർജില്ലാ യാത്രകൾക്കും ഇതേ പാസാണ് വേണ്ടത്. അന്തർസംസ്ഥാന യാത്രക്കാർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇല്ലെങ്കിൽ സ്വന്തം ചെലവിൽ 14 ദിവസം ക്വറന്റീനിൽ കഴിയണം. പൊലീസ് ഇടപെടൽ കർശനമായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago