കേരളത്തില്‍ ദേശവിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മട്ടാഞ്ചേരി മാഫിയയ്ക്ക് ജനഗണമന എന്ന പേരില്‍ ദേശവിരുദ്ധ സിനിമയിറക്കാന്‍ സാധിക്കുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നുവെന്നും അതില്‍ പ്രയാസമുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും വിഷമിച്ചിട്ട് കാര്യമില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മലയാളത്തിലെ എത്ര നിര്‍മാതാക്കളുടെ കൈയില്‍ പണമില്ല. നമ്മുടെ ഇടയില്‍ നല്ല സംരംഭകരില്ല എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദിന്റേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിച്ചത്.