ആസിഫ് അലി ലാൽ ചിത്രം സാൾട്ട് ആൻഡ് പെപ്പർ മലയാളികൾ നെഞ്ചിലേറ്റിയ ഒരു ചിത്രം ആയിരുന്നു, ഏവരെയും ചിരിപ്പിക്കുകയൂം ചിന്തിപ്പിക്കുകയൂം ചെയ്ത മികച്ചൊരു കുടുംബചിത്രം ആയിരുന്നു സാൾട്ട് ആൻഡ് പെപ്പർ, ഇപ്പോൾ ചിത്രത്തിലെ താരങ്ങളെ എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് ബാബുരാജ് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം ബ്ലാക്ക് കോഫിയുടെ ട്രെയ്ലർ പുറത്തിറങ്ങായിരിക്കുകയാണ്, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങായിരുന്നു. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
കുക്ക് ബാബുവായി ബാബുരാജൂം, കാളിദാസായി ലാലും ഒപ്പം ശ്വേതാ മേനോനും ചിത്രത്തിൽ എത്തുന്നുണ്ട്. രചന നാരായണൻകുട്ടി, ഒലിവിയ, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്, നടൻ സണ്ണി വെയിനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്., ഷിയാസ് കരീം സീനിൽ സൈനുദ്ധീൻ തുടങ്ങിയവരും താരനിരയിലുണ്ട്.