സ്നേഹം… ഒരു വാക്കല്ല അതൊരു അനുഭവമാണ്. ഒരാൾക്ക് പ്രതിഫലം ഒന്നും ഇല്ലാതെ മറ്റൊരാൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വിലയുള്ള സമ്മാനം അവരും പറക്കട്ടെ..!
പലതരം സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ കണ്ട് അത്ഭുതപ്പെട്ടിട്ടുള്ളവരാണ് മലയാളികൾ. അതിനാൽ തന്നെ ഏവരും ശ്രദ്ധിക്കുന്നത് എങ്ങനെ ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്ഥമാക്കാമെന്നാണ്. അത്തരത്തിൽ കണ്ണ് നനയാതെ കണ്ടിരിക്കാനാവാതെ ഒരു വെഡിങ്ങ് ഫോട്ടോഷൂട്ട് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. അജയ് ബാബു – ജിൻസി ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. കണ്ണ് കാണാത്ത രണ്ടുപേർ ലോട്ടറി ടിക്കറ്റ് ജീവിക്കുന്നു. അവരുടെ സ്നേഹമാണ് ഷൂട്ടിന്റെ ആശയം. സേവ് ദി ഡേറ്റ് വീഡിയോയും വൈറലായിട്ടുണ്ട്. ആത്രേയ വെഡിങ്ങ് സ്റ്റോറീസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
ഇന്നാണ് ഇരുവരുടെയും വിവാഹദിനം. പക്ഷേ ഇരുവർക്കും കണ്ണ് കാണുവാൻ സാധിക്കുമെന്നും സേവ് ദി ഡേറ്റിന് വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു ഷൂട്ട് നടത്തിയത് എന്നുമാണ് അറിയുവാൻ കഴിയുന്നത്. ആശയം നല്ലതാണെങ്കിലും ഇത്രയും വേണ്ടിയിരുന്നില്ലെന്നാണ് എല്ലാവരുടെയും പക്ഷം.കണ്ണ് കാണാത്തവരുടെ അവസ്ഥ എങ്കിലും ഓർക്കണമായിരുന്നു എന്നാണ് ഓരോരുത്തരുടെയും അഭിപ്രായം.