സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആരാധക ബാഹുല്യം അളക്കാവുന്നതിലും വളരെ വലുതാണ്. ജാതി മത ഭാഷ സ്ഥല ഭേദമന്യേ പല പ്രായക്കാരുടെയും പ്രിയ താരമാണ് അദ്ദേഹം. അദ്ദഹത്തിന്റെ വേറിട്ട സ്റ്റൈൽ തന്നെയാണ് ആരാധകരുടെ എണ്ണത്തിൽ ഉള്ള വർധനക്കും കാരണം. തലൈവർക്കെതിരെ മോശം പരാമർശം നടത്തുന്നവരെ ഒരിക്കലും ആരാധകർ വെറുതെ വിടാറുകയുമില്ല. രജനികാന്തിനെ കൊറോണയോട് ചേർത്ത് കളിയാക്കി പരാമർശം നടത്തിയ ബോളിവുഡ് താരം രോഹിത് റോയിയാണ് ഇപ്പോൾ പുതിയ ഇര.
“രജനീകാന്തിന് കൊറോണ..! കൊറോണ ക്വാറന്റൈനിൽ..!” എന്നാണ് താരം പോസ്റ്റ് ചെയ്തത്. നല്ല ഉദ്ദേശ്യത്തോടെയാണ് രോഹിത് റോയ് പോസ്റ്റ് ഇട്ടതെങ്കിലും ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ആരാധകർ ഇടഞ്ഞതോടെ താരം മാപ്പ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണം എന്നും താരം കുറിച്ചു.