കെജിഎഫിന് പിന്നാലെ വിജയ്യുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത്. വിജയ്യുടെ അടുത്ത ചിത്രം ‘ദളപതി66’ല്‍ സഞ്ജയ് ദത്ത് വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തിലെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2ന്റെ വിജയത്തിന് ശേഷമാണ് ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ‘ദളപതി 66’ല്‍ വിജയ്യുടെ എതിരാളികളുടെ ഓപ്ഷനുകളുടെ പട്ടികയില്‍ സഞ്ജയ് ദത്ത് ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ വിജയ് ഒബ്രോയ് വില്ലനാകുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചൈന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രത്തില്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ഇറട്ടോമാനിയ എന്ന അസുഖബാധിതനായും ഒരു യുവാവിന്റെ വേഷത്തിലും വിജയ് എത്തും.
രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.