മേക്കോവറില്‍ ഞെട്ടിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഇതുവരെ കാണാത്ത മേക്കോവര്‍. നവാസുദ്ദീന്‍ സിദ്ദിഖിയെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.
സ്ത്രീ വേഷത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖി പോസ്റ്ററിലുള്ളത്. നവാസുദ്ദീന്‍ ആണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ക്കു പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ളതാണ് മേക്കോവര്‍. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു. താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഹഡ്ഡിയിലെ കഥാപാത്രമെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞത്.
റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹഡ്ഡി. സംവിധായകനൊപ്പം അദമ്യ ബല്ലയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബോളിവുഡില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ളയാളാണ് അക്ഷത് അജയ് ശര്‍മ്മ. അടുത്ത വര്‍ഷമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.