എുപത്തിയഞ്ചാമത് കാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍. പതിവ് പോലെ ഇത്തവണയും കാണികളുടെ മനം കവര്‍ന്നു ഐശ്വര്യ റായി. കറുപ്പണിഞ്ഞായിരുന്നു ഐശ്വര്യ റായി റെഡ്കാര്‍പറ്റില്‍ ചുവടുവച്ചത്. കറുത്ത ഗൗണില്‍ പൂക്കള്‍ക്ക് സമാനമായ ഡിസൈന്‍ ചെയ്തതായിരുന്നു ഏറ്റവും വലിയ ആകര്‍ഷണം.
തെന്നിന്ത്യന്‍ താരസുന്ദരികളായ തമന്ന ഭാട്ടിയ, പൂജ ഹെഗ്ഡെ എന്നിവരും കാനില്‍ തിളങ്ങി. കറുത്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് തമന്ന എത്തിയത്. ക്രീം നിറത്തിലുള്ള ഗൗണായിരുന്നു പൂജ ഹെഗ്ഡെ ധരിച്ചത്..
കമല്ഹാസന്, മാധവന്, പാ രഞ്ജിത്ത്, എ. ആര് റഹ്മാന്, നവാസുദ്ദീന്‍ സിദ്ദിഖി, അഭിഷേക് ബച്ചന്, ദീപിക പദുക്കോണ്‍, ഹിന ഖാന്, അദിതി റാവു ഹൈദരി, നയന്‍താര തുടങ്ങിയവരും കാനില്‍ എത്തി. ഹോളിവുഡ് താരം ടോം ക്രൂസും ഫെസ്റ്റിവലിന്റെ ഭാഗമായി.