സിനിമ ലോകം ഉപേക്ഷിച്ച് ആത്മീയത തേടിപ്പോയ താരം സന ഖാൻ വിവാഹിതയായി, മത പണ്ഡിതനും ഗുജറാത്ത് സ്വദേശിയുമായ മുഫ്തി അനസ് സയ്യിദ് ആണ് താരത്തെ വിവാഹം ചെയ്ത്, വെള്ളിയാഴ്ച ആയിരുന്നു താരം വിവാഹിതയായത്, വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. സ്വകര്യമായിട്ടാണ് വിവാഹം നടത്തിയത്. സനയുടെ രണ്ടാം വിവാഹമാണിത്.
ഈ വര്‍ഷം ആദ്യമാണ് കൊറിയോഗ്രഫര്‍ മെല്വിന് ലൂയിസുമായുള്ള ബന്ധം സന ഖാന് അവസാനിപ്പിച്ചത്. ഗാര്‍ഹിക പീഡനം ആരോപിച്ചാണ് മെല്‍വിനുമായി പിരിഞ്ഞത്. ഇതിനുപിന്നാലെ ഒക്ടോബറില്‍ സിനിമാ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന പ്രഖ്യാപിച്ചിരുന്നു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്റെ തീരുമാനമെന്നുമാണ് നടി അറിയിച്ചത്.മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ എന്റെ മതത്തില്‍ തിരഞ്ഞു.
ലോകത്തിലെ ഈ ജീവിതം യഥാര്‍ത്ഥത്തില്‍ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാന്‍ മനസ്സിലാക്കി. അടിമകള്‍ തന്റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്ബത്തും പ്രശസ്തിയും ഏക ലക്ഷ്യമായി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര് ആരും തന്നെ ഇനി എന്നെ ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി സമീപിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’എന്നായിരുന്നു നടിയുടെ വിശദീകരണം