തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ വീണ്ടും അടിപതറി ബോളിവുഡ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസംകൊണ്ട് 23 കോടി മാത്രമാണ് നേടിയത്. കമല്‍ഹാസന്റെ വിക്രം ആകട്ടെ രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി. വിക്രമിന് പുറമേ മേജര്‍ എന്ന ചിത്രത്തിന്റെ റിലീസും ‘പൃഥ്വിരാജിന്’ വിനയായി.
ജൂണ്‍ മൂന്നിനായിരുന്നു സാമ്രാട്ട് പൃഥ്വിരാജും വിക്രവും മേജറും റിലീസ് ചെയ്തത്. കമല്ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിനാകട്ടെ സമ്മിശ്ര പ്രതികരണവും, ബോക്സോഫീസ് കളക്ഷനിലും അക്ഷയ് കുമാര്‍ ചിത്രത്തിന് നേട്ടം കൊയ്യാനായില്ല. ഞായറാഴ്ച കളക്ഷന്‍ കൂടി നോക്കിയാല്‍ ഏകദേശം 39 കോടി കളക്ട് ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വിക്രമിന്റെ ആഗോള കളക്ഷന്‍ 150 കോടിയായി.
തമിഴ്നാട്ടില്‍ വിക്രമിന്റെ കളക്ഷന്‍ 70 കോടി പിന്നിട്ടു. കര്‍ണാടകയില്‍ നിന്ന് 11.8 കോടിയാണ് മൂന്ന് ദിവസം കൊണ്ട് വാരിയത്. കൊവിഡിന് ശേഷം കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രമെന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി.