മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന കഴിഞ്ഞ ദിവസം തിയറ്ററുകളിൽ റിലീസ് ചെയ്യുകയുണ്ടായി.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ ബൊമ്മ ബൊമ്മ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എം.ജി ശ്രീകുമാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.4 മ്യൂസിക്സ് ആണ് സംഗീതം.