പ്രണയം ചതിക്കുഴിയാണെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഭോപാലിലെ കൊലപാതക കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി ചൗബയ്ക്കാണ് പ്രണയം വിനയായത്. അപകടകാരിയായ ചൗബെയെ കീഴടക്കുക പോലീസിന് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ ചൗബ സോഷ്യല്‍മീഡിയയില്‍ സജീവമായതിനാല്‍ ബന്ധപ്പെടാന്‍ ബുദ്ദിമുട്ടുണ്ടായിരുന്നില്ല. ഛത്തര്‍പുര്‍ നൗഗാവ് പൊലീസ് സ്റ്റേഷനില്‍ നിയമിതയായ വനിത എസ്ഐ മാധ്വി അഗ്നിഹോത്രിയാണ് ഭീകരനായ ചൗബയെ അവസാനം കീഴ്പ്പെടുത്തിയത്.
സോഷ്യല്‍മീഡിയയിലൂടെ ചൗബയെ കണ്ടെത്തുകയും മൂന്നു ദിവസം കൊണ്ട് പ്രണയത്തില്‍ വീഴ്ത്തുകയും ചെയ്തതോടെ ചൗബ വിവാഹ അഭ്യര്‍ത്ഥിച്ചു. നേരല്‍ കാണണമെന്നു ആവശ്യപ്പെട്ടപ്പോള്‍ യുപിമധ്യപ്രദേശ് അതിര്‍ത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍വച്ചു കാണാമെന്നു തീരുമാനിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചൗബയെ പിടികൂടുകയുമായിരുന്നു. ഫെയ്ക്ക് ഐഡി ക്രിയേറ്റ് ചെയ്താണ് ചാറ്റ് ചെയ്തത് കണ്ടുമുട്ടാന്‍ വന്ന ദിവസം ബന്ധുക്കളായി പോലീസ് വേഷം മാറി വരികയായിരുന്നു. സംഭവസ്ഥലത്ത് വച്ച് അതിസാഹസികമായാണ് ചൗബയെ പിടികൂടിയത്.
ചൗബയെ പിടികൂടുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ പിടികിട്ടാന്‍ ബുദ്ദിമുട്ടിയപ്പോഴാണ് വനിത എസ് ഐ രംഗത്ത് എത്തിയത്. ചൗബെയുടെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് കണ്ടെത്തി പിടിച്ചെടുത്തു. ചൗബയെ പിടികൂടിയ ഇരുപത്തിയെട്ടുകാരി മാധ്വി ദേശീയ സര്‍വകലാശാല മത്സരങ്ങളില്‍ 100 മീറ്ററിലും ഷോട്ട്പുട്ടിലും ജേതാവായിരുന്നു.
.