പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാര്‍ക്കില്‍ തുടങ്ങി. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്ശന്, സുപ്രിയ മേനോന് അടക്കമുള്ളവര്‍ ചിത്രീകരണ സ്ഥലത്ത് ഉണ്ട്. ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
View this post on Instagram
രാവിലെ ഏഴരയ്ക്കാണ് ചിത്രീകരണം ആരംഭിച്ചത്. ജൂലൈ 20ന് മോഹന്‍ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. 52 ദിവസത്തെ ഷൂട്ടിങ് ആണ് തെലങ്കാനയില്‍ നടക്കുക. കേരളത്തില്‍ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ തെലങ്കാനയിലേക്ക് മാറ്റുകയായിരുന്നു.
മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വെല്‍ത്ത് മാന്റെ ചിത്രീകരണവും അന്യസംസ്ഥാനത്തേയ്ക്ക് മാറ്റിയേക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും എടുക്കാത്ത സാഹചര്യത്തിലാണ് ഏഴോളം സിനിമകളുടെ ചിത്രീകരണം അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നത്.