ലൂസിഫറിനു ശേഷം പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. സംസ്ഥാനസര്‍ക്കാര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്കാത്തതിനാല് ചിത്രീകരണം കേരളത്തിനു പുറത്താക്കാനാണ് ആലോചന. അതേ സമയം ചിത്രത്തിന്റെ ഇന്‍ഡോര്‍ ചിത്രീകരണം ചെന്നൈയിലും മുംബൈയിലുമായിരിക്കും.
കേരളത്തില്‍ ഉടന്‍ തന്നെ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്ന് നിര്‍മ്മാതാവായ ഷിബു ജി സുശീലന് സര്‍ക്കാരിനോട് ആഭ്യര്‍ത്ഥിച്ചു. കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയിലെ ദിവസ വേതനക്കാരെയാണ് രൂക്ഷമായി ബാധിച്ചതെന്നും അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഷിബു സുശീലന് ആവശ്യപ്പെട്ടു.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘ബ്രോ ഡാഡി’യില്‍ പൃഥ്വിയും അഭിനയിക്കുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ ഇവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം.