നടി മോളി കണ്ണമാലിക്ക് താരസംഘടനയായ അമ്മയുടെ സഹായം ലഭിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടന് ടിനി ടോം. മോളി കണ്ണമാലി സംഘടന അംഗമല്ലെന്നും അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരം സഹായം നല്കാന് കഴിയില്ലെന്നും ടിനി ടോം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.
മോളി കണ്ണമാലിക്ക് വീട് വച്ച് കൊടുക്കാന്‍ മമ്മൂക്കയാണ് ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് ടിനി ടോം പറഞ്ഞു. വ്യക്തപരമായി സഹായിച്ചവരും ഉണ്ട്. അമ്മ സംഘടനയുടെ ഹെല്പ് കിട്ടിയിട്ടില്ലെന്നേയുള്ളൂ. അമ്മയുടെ അഗംങ്ങളില്‍ നിന്നും ഒരുപാട് ഹെല്പ് കിട്ടിയിട്ടുണ്ട്. അമ്മ സംഘടനയ്ക്ക് ഒരു അജണ്ട ഉണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ എന്നും ടിനി ടോം പറഞ്ഞു.
അമ്മയിലെ അംഗങ്ങള്‍ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവര്‍ പെയ്ഡായവര്‍ സുഖ സൗകര്യങ്ങള്‍ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ക്ക് തോന്നുക. അമ്മ ഒരു ആര്‍ഭാട സംഘടനയായി പുറത്ത് നിന്നുള്ളവര്‍ക്ക് തോന്നും. പക്ഷെ അതില്‍ നൂറോളം പേര് മാത്രമാണ് സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍. ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.