പ്രശസ്ത പോപ്പ് ഗായിക കാമില കാബെല്ലോയാണ് ആരാധകരെ ഞെട്ടിച്ച ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ബെസ്റ്റ് പോപ്പ് ഗ്രൂപ്പ്/ഡ്യൂവോ പ്രകടനത്തിലേക്ക് നോമിനേഷൻ ലഭിച്ചതിനെ തുടർന്നാണ് ഗായിക കാമില രസകരമായ കമന്റ് നടത്തിയത്. സെനോറിറ്റ എന്ന ഗാനത്തിന് അവാർഡ് കിട്ടിയാൽ താനും പങ്കാളി ഷോൺ മെൻഡിസും അടിവസ്ത്രം മാത്രം ധരിച്ച് അവാർഡ് സ്വീകരിക്കുവാൻ എത്തുമെന്നാണ് ഗായിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് ടൈലർ ജോസഫ്, ജോഷ് ഡൂൺ എന്നിവർ അടിവസ്ത്രം മാത്രം ധരിച്ച് അവാർഡ് സ്വീകരിക്കുവാൻ എത്തിയിരുന്നു. ഞങ്ങൾക്കും അവാർഡ് ലഭിച്ചാൽ അവരെ പോലെ തന്നെ ചെയ്യുമെന്നാണ് കാമില പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ ഇക്കാര്യം തമാശയായി പറഞ്ഞതാണെന്നും അങ്ങനെയൊരു കാര്യം സംഭവിക്കണമെങ്കില്‍ താന്‍ അതിന് ഇപ്പോഴേ വര്‍ക്കൗട്ട് ചെയ്യേണ്ടി വരുമെന്നും കാമില പറഞ്ഞു. ഈ മാസം 27- നാണ് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്.