വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. വിവാഹത്തോടെ സംഭവിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് താരം മടങ്ങി എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ തിരിച്ചെത്തിയത്. ജയറാം ആയിരുന്നു ചിത്രത്തിൽ നായകൻ. മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിൽ താരം സോഷ്യൽ മീഡിയയിലും സജീവമായി. ഫോട്ടോഷൂട്ടുകളും വീഡിയോകളും എല്ലാം സോഷ്യൽമീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ സ്കൂൾ യൂണിഫോമിലുള്ള തന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ‘ജാസുവിന്റെ ഒരു വെള്ളിയാഴ്ച ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേരാണ് മീര പങ്കുവെച്ച സ്കൂൾ കാലത്തെ ചിത്രത്തിന് കമന്റുമായി എത്തിയത്. അരുൺ ഗോപി, ജിതേഷ് പിള്ള തുടങ്ങി നിരവധി പേരാണ് കമന്റുമായി എത്തിയത്.
മീര ജാസ്മിൻ നായികയായി എത്തിയ ‘മകൾ’ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപനകൾ, 2018ൽ പുറത്തിറങ്ങിയ പൂമരം എന്നീ സിനിമകൾക്ക് ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് മകൾ. സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമായ മീര താൻ ഇപ്പോൾ ഫിറ്റ്നസിലും ഏറെ ശ്രദ്ധിക്കാറുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമാക്കുന്നു.
View this post on Instagram