സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു ശരീരസൗന്ദര്യ മത്സരത്തിന്റെ ഫോട്ടോയാണ്. 2005ൽ നടന്ന ഈ ശരീര സൗന്ദര്യ മത്സരത്തിന് ഇപ്പോൾ എന്താണ് പ്രസക്തിയെന്ന് ചോദിക്കാൻ വരട്ടെ. ഈ മത്സരത്തിൽ പങ്കെടുത്ത ഒരാൾ ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ്. മറ്റാരുമല്ല അത് മലയാളികളുടെ സ്വന്തം മിന്നൽ മുരളിയായ ടോവിനോ തോമസ്.
2005ൽ നടന്ന മിസ്റ്റർ തൃശൂർ മത്സരത്തിൽ ടോവിനോ പങ്കെടുത്തതിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മത്സരത്തിൽ 35 -ാം നമ്പറുകാരനായാണ് ടോവിനോ പങ്കെടുക്കുന്നത്. അതേസമയം, പഠിക്കുന്ന കാലത്തു തന്നെ ശരീര സൗന്ദര്യത്തിൽ ഇത്രയും ശ്രദ്ധിക്കുന്ന ആളായിരുന്നോ ടോവിനോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരം ഈ വർഷം തന്റെ അഭിനയജീവിതത്തിൽ 10 വർഷം പൂർത്തിയാക്കി. അഭിനയജീവിതത്തിൽ വഴിത്തിരിവായത് ഗപ്പി എന്ന സിനിമ ആയിരുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാളികളുടെ സൂപ്പർ ഹിറോ ആയി മാറി ടോവിനോ.