‘ഖിലാഡി’ സിനിമയിലെ ‘ക്യാച്ച് മി’ വീഡിയോ സോംഗ് റിലീസ് ചെയ്തു. തെലുങ്കു സൂപ്പർതാരം രവി തേജയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഒറിജിനൽ ഗാനരംഗത്തിലെ ഒട്ടേറെ രംഗങ്ങൾ ചേർത്താണ് ‘ക്യാച്ച് മി’ പാട്ടിന്റെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഗാനരംഗങ്ങളിൽ അതീവ ഗ്ലാമറസായി നടി ഡിംപിൾ ഹയാത്തി നിറഞ്ഞു നിൽക്കുകയാണ്.
‘ക്യാച്ച് മി’ ഗാനം ആലപിച്ചിരിക്കുന്നത് നേഹ ഭാസിൻ, ജസ്പ്രീത് ജാസ് എന്നിവർ ചേർന്നാണ്. ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ശ്രീമണിയുടേതാണ് വരികൾ. ഡിംപിൾ ഹയാത്തിയുടെ ഗ്ലാമർ രംഗങ്ങൾ തന്നെയാണ് ഈ ഗാനരംഗത്തിന്റെ ഹൈലൈറ്റ്. നടൻ രവി തേജയും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രമേശ് വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം. എ സ്റ്റുഡിയോയുടെ ബാനറിൽ സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിംപിൾ ഹയാത്തിക്കൊപ്പം മീനാക്ഷി ചൗധരിയും നായികയായി ചിത്രത്തിൽ എത്തുന്നുണ്ട്. ഡിംപിൾ ഹയാത്തിയുടെ ത്രസിപ്പിക്കുന്ന നൃത്തവുമായി മറ്റൊരു ഗാനവും നേരത്തെ റിലീസ് ചെയ്തിരുന്നു.