പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിബിഐ 5 ദി ബ്രയിന്‍ തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത ആദ്യ ദിവസം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. മിക്ക ഇടങ്ങളിലും തീയറ്ററുകള്‍ ഹൗസ് ഫുള്ളാണ്. സിബിഐ 5 ദി ബ്രയിന്‍ സസ്പെന്‍സ് കാത്തു സൂക്ഷിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
സിബിഐ സീരിസിലെ നാലാം ഭാഗം ഇറങ്ങി പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സേതുരാമയ്യരും സംഘവും എത്തിയത്. കെ. മധു തന്നെയാണ് അഞ്ചാം ഭാഗവും ഒരുക്കിയത്. എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ.
1988 ലാണ് സിബിഐ സീരിസിലെ ആദ്യ ഭാഗമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളുമെത്തി. മുകേഷ്, സായ്കുമാര്, ജഗതി, രഞ്ജി പണിക്കര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, അനൂപ് മേനോന്, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, അന്ന രേഷ്മ രാജന്, അന്‍സിബ ഹസന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകന് ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.