മമ്മൂട്ടി-കെ.മധു-എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ ദി ബ്രയിന്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന് നെഗറ്റീവ് ഒപ്പീനിയന് ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന ആരോപണവുമായി സംവിധായകന് കെ. മധു രംഗത്തെത്തിയത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നെഗറ്റീവ് റിവ്യൂസ് ഒന്നും തന്നെ ചിത്രത്തെ ബാധിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
വിദേശ മാര്‍ക്കറ്റുകളില്‍ നേടിയ ബോക്സ് ഓഫിസ് കളക്ഷനാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിബിഐ അഞ്ചാം ഭാഗം ഒമ്പത് ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയതെന്ന് ചിത്രത്തിന്റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് അറിയിച്ചു. മെയ് ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.
കെ മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. എന്‍ സ്വാമിയായിരുന്നു. മമ്മൂട്ടിക്ക് പുറമേ, മുകേഷ്, ജഗതി, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.
സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രം നിര്‍മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍ ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്സിറിള് കുരുവിള, കോസ്റ്റ്യൂംസ്റ്റെഫി സേവ്യര്‍, മേക്കപ്പ്പ്രദീപ് രംഗന്, സ്റ്റില്‍സ് സലീഷ് കുമാര്‍.