പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവർത്തകർ.
‘സിബിഐ 5 ദ ബ്രെയ്ൻ’ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തിന് നൽകിയിരിക്കുന്ന പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്. മോഷൻ പോസ്റ്ററായി പുറത്തിറക്കിയിരിക്കുന്ന ടൈറ്റിൽ നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സിബിഐ സീരീസിലെ ഐക്കണിക് ബിജിഎമ്മിന്റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്റർ.
സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ ഇക്കുറി ഏറെ മാറ്റങ്ങളുമുണ്ടെന്നാണ് സൂചന. ഒരു മാറ്റവുമില്ലാതെയാണ് മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററിലുള്ളത്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരും ഇക്കുറി ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.