സിബിഐ 5ന് തുടക്കമായി; പ്രഖ്യാപിച്ച് മമ്മൂട്ടി, ആരാധകരുടെ കാത്തിരിപ്പിന് അവസാനം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സിബിഐ 5 എത്തുന്നു. തിരക്കഥാകൃത്ത് എസ് എൻ സ്വാമി തിരി തെളിച്ച് സി ബി ഐ 5ന് തുടക്കമിട്ടു. അതേസമയം, സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇന്ന് ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടന്നു. അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിന് ശേഷം മമ്മൂട്ടി സി ബി ഐ ചിത്രത്തിൽ ജോയിൻ ചെയ്യും. പൂജയുടെ ചിത്രങ്ങൾ മമ്മൂട്ടിയും പങ്കു വെച്ചിരുന്നു. ഡിസംബർ പകുതിയോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യും. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കുറി ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ, തന്റെ ഇതുവരെയുള്ള എഴുത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് പൂർത്തിയാക്കിയ സിനിമയാണ് സി ബി ഐ 5 എന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സി ബി ഐ 5ന്റെ ക്ലൈമാക്സിന് വേണ്ടിയിട്ടാണ് താൻ ഏറ്റവും കൂടുതൽ സമയമെടുത്തിട്ടുള്ളതെന്നും ഒരു കൺവെൻഷനൽ ക്ലൈമാക്സ് അല്ല ചിത്രത്തിന്റേതെന്നും സ്വാമി പറഞ്ഞിരുന്നു. പലരും പല തരത്തിലുള്ള പേരുകൾ പുതിയ സിനിമയുടേതായി പ്രചരിപ്പിക്കുന്നുണ്ടെന്നും സിനിമയുടെ പേര് ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എല്ലാ തരത്തിലും ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും സി ബി ഐ 5 എന്നും സ്വാമി നേരത്തെ പറഞ്ഞിരുന്നു.

മമ്മൂട്ടി – കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 1988ലാണ് സിബിഐ സീരിസിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago